കണ്ണൂർ സർവകലാശാലയുടെ പത്തും എട്ടും സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ/സപ്ലിമെന്ററി– 2012 അഡ്മിഷൻ മുതൽ), മേയ് 2022 പരീക്ഷകൾക്ക് 29 വരെ പിഴയില്ലാതെയും ഓഗസ്റ്റ് ഒന്നുവരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
26 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എംസിഎ /എംസിഎ ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎസ്സി കൗൺസലിംഗ് സൈക്കോളജി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധന പകർപ്പിനും ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ/സപ്ലിമെന്ററി), ഒക്ടോബര് 2021 പ്രായോഗിക പരീക്ഷ 26ന് തലശേരി ഗവ. കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.