2022 ജൂണിൽ നടത്തിയ എംഫിൽ ഫോട്ടോണിക്സ് (2020 2021 ബാച്ച്) (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷാത്തീയതി
ഇന്ന് നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റഡ്) വൈവ പരീക്ഷ 29 ലേക്ക് മാറ്റി. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ .
ടൈംടേബിൾ
27ന് ആരംഭിക്കുന്ന എംസിഎ ബ്രിഡ്ജ് കോഴ്സ് (2020 സ്കീം 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രറ്റഡ് പഞ്ചവത്സര ബിഎ, ബികോം, ബിബിഎ എൽഎൽബി റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം എംബിഎൽ, അഞ്ചാം സെമസ്റ്റർ എംബിഎൽ എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.