University News
എം​ബിഎ പ്ര​വേ​ശ​നം: റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പ്, സെ​ന്‍റ​റു​ക​ൾ, ഐ​സി​എം പ​റ​ശി​നി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.admission.kannnuruniversity.ac.in) ല​ഭ്യ​മാ​ണ്.

ബി​എ​എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 25ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ. (www. admission.kannuruniversity.ac.in)

പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​ബി​സി എ​സ്എ​സ് റ​ഗു​ല​ർ) ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എംകോം ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​മ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ, 2021) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള​ത്. പൂ​ർ​ണ​ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തു​ന്ന​താ​ണ്.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍ററു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (സി​ബി​എ​സ്എ​സ്​റ​ഗു​ല​ർ2020 അ​ഡ്‌​മി​ഷ​ൻ), എം​സി​എ ഡി​ഗ്രി (സി​ബി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്20162019 അ​ഡ്‌​മി​ഷ​ൻ), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. പ​രീ​ക്ഷ​ക​ൾ​ക്ക് 19മു​ത​ൽ 22വ​രെ പി​ഴ​യി​ല്ലാ​തെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പും ച​ലാ​നും ഫീ​സ് സ്റ്റേ​റ്റ്മെ​ന്‍റും 23ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​മാ​യ പ​രീ​ക്ഷാവി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഓഗസ്റ്റ് രണ്ടിന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (ഒ​ക്‌ടോബ​ർ 2021 (ന്യൂ ​ജ​ന​റേ​ഷ​ൻ)) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.