നാലാം സെമസ്റ്റർ ബിപിഎഡ് (2020 അഡ്മിഷൻ റെഗുലർ / 2019, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി / 2015, 2016, 2017 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 15ന് ആരംഭിക്കും. ഏഴ് വരെയും 525 രൂപ പിഴയോടു കൂടി എട്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഒന്‍പതിനും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എംടെക്ക് (അദാലത്ത് മേഴ്സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ 13ന് നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).
പരീക്ഷാ ഫലം
2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഹിസ്റ്ററി / ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ്) റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപന നിരക്കിൽ ഫീസടച്ച് എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കഴിഞ്ഞ നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ്), മാസ്റ്റർ ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് (സിഎസ്എസ്) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.