University News
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ പ​ത്തി​ന്
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ 2021 22 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ പ​ത്തി​ന് താ​വ​ക്ക​ര ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ജൂ​ൺ ഒ​ന്നി​ന് നി​ല​വി​ൽ വ​രും. പ്രാ​ഥ​മി​ക വോ​ട്ട​ർപ​ട്ടി​ക ജൂ​ൺ ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​നും അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ജൂ​ൺ നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും പ്ര​സി​ദ്ധീ​ക​രി​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന സ​മ​യം ജൂ​ൺ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ​യും പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​സ​മ​യം ജൂ​ൺ എ​ട്ടി​ന് രാ​വി​ലെ 11.30 വ​രെ​യു​മാ​ണ്. അ​ന്തി​മ നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക ജൂ​ൺ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

കോ​ഴ്സ് ഡ​യ​റ​ക്‌ട​ർ നി​യ​മ​നം: അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​കോം പ്രോ​ഗ്രാ​മി​ലേ​ക്കാ​യി ര​ണ്ടുവ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ കോ​ഴ്സ് ഡ​യ​റ​ക്‌ട​റു​ടെ ത​സ്തി​ക​യി​ലേ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി. വി​ശ​ദവി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​നഃ​പ​രീ​ക്ഷ

ഏ​പ്രി​ൽ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താൻ തീരുമാനിക്കുകയും റ​ദ്ദാ​ക്കുകയും ചെയ്ത മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​സൈ​ക്കോ​ള​ജി (റ​ഗു​ല​ർന​വം​ബ​ർ 2021) 3B05PSY: PSYCHOLOGY OF INDIVIDUAL DIFFERENCES, 3C03PSY: NEUROBIOLOGICAL PERSPECTIVE പേ​പ്പ​റു​ക​ളു​ടെ പു​നഃ​പ​രീ​ക്ഷ യ​ഥാ​ക്ര​മം 31, ജൂ​ൺ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷാതീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഫി​ലോ​സ​ഫി പ്രോ​ഗ്രാ​മി​ന്‍റെ മാ​റ്റി​വ​ച്ച 3C07PSY : PERSPECTIVES IN PSYCHOLOGY (റ​ഗു​ല​ർന​വം​ബ​ർ 2021) പ​രീ​ക്ഷ 31 ന് ​ന​ട​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പൂ​ർ​ണ​ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പു​തി​യ മാ​ർ​ക്കു​ക​ൾ മാ​റ്റി​ചേ​ർ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ ഈ ​ഫ​ലം ല​ഭി​ച്ച​തോ​ടെ ബി​രു​ദം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റും റി​സ​ൽ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ൺ​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും സ​ഹി​തം മാ​ർ​ക്ക് ലി​സ്റ്റ് പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്‌ഷ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാംവ​ർ​ഷ വി​ദൂ​രവി​ദ്യാ​ഭ്യാ​സ എം​എ അ​റ​ബി​ക് (സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്​മെ​ന്‍റ്) ജൂ​ൺ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ൺ ഏ​ഴുവരെ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.