സർവകലാശാല ഇന്റർനാഷണൽ ആൻഡ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ നാനോ ടെക്നോളജി (ഐഐയുസിഎൻഎൻ) യിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും പിഎച്ച്ഡിയും പീസോഇലക്ട്രിക് കോന്പസൈറ്റ്സ്, മാഗനറ്റോഇലക്ട്രിക് മൾട്ടിഫെറോയിക് കോന്പസൈറ്റ്സ് എന്നിവയിൽ പ്രവൃത്തിപരിചയവുമുള്ളവർ്ക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 30 വൈകുന്നേരം അഞ്ചുവരെ. www.mgu.ac.in, www.iiucnn.mgu.ac.in, 9447671962
സിഎടി പരീക്ഷ: ഹാൾ ടിക്കറ്റ് സർവകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള പൊതു പ്രവേശന പരീക്ഷ നാളെ, 29 തീയതികളിലായി തിരുവനന്തപുരം എസ്എംവി ഗവ. മോഡൽ എച്ച്.എസ്.എസ്. സ്കൂൾ, കോട്ടയം സി.എം.എസ്. കോളജ്, എറണാകുളം സെന്റ്. പോൾസ് കോളജ്, കോഴിക്കോട് ഗവ. വൊക്കേഷണൽ എച്ച.എസ്.എസ്. ഫോർ ഗേൾസ്, കണ്ണൂർ ശ്രീ നാരായണ കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടക്കും. പൊതു പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04812733595 എന്ന ഫോണ്‍ നന്പറിലോ,
[email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
പരീക്ഷാ തീയതി ബിടെക്ക് (പഴയ സ്കീം 1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ) നാലാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾ ജൂണ്‍ എട്ടിനും ഏഴാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾ ജൂണ്‍ ഒന്‍പതിനും എട്ടാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾ പത്തിനും ആറാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾ ജൂലൈ നാലിനും ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).
പരീക്ഷാ ഫലം 2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേണലിസം (സിഎസ്എസ് 2019 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂണ്‍ എട്ടു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ റെഗുലർ പ്രൈവറ്റ് പഠനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂണ്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സ്കൂൾ ഓഫ് ലെറ്റേഴ്സ് 2021 ഡിസംബറിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (ഇംഗ്ലീഷ്, മലയാളം) ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഫാക്കൽറ്റി, സിഎസ്എസ് 20182019 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒഴിവ്: പൊതു വിഭാഗത്തിന് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്ട്സ് സയൻസസിൽ ഗസ്റ്റ് അധ്യാപക താൽക്കാലിക കരാർ നിയമനത്തിന് നാളെ നടക്കുന്ന വോക്ഇൻ ഇന്റർവ്യു ൽ ഭിന്നശേഷിക്കാർക്കായി (പി.എച്ച്.ഒ) സംവരണം ചെയ്ത ഒഴിവിലേക്ക് പൊതു വിഭാഗത്തിൽ നിന്നുള്ളവരെ നിയമിക്കും. തുടർന്ന് പൊതുവിഭാഗത്തിനായി വരുന്ന ഒഴിവിലേക്ക് ഭിന്നശേഷിക്കാരെയും നിയമിക്കും.