പരീക്ഷ പുന:ക്രമീകരിച്ചു
ജൂണ്‍ നാലിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സിബിസി എസ്എസ് / കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഡിഗ്രി പരീക്ഷകൾ ജൂണ്‍ 22 ലേക്ക് പുന:ക്രമീകരിച്ചു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
ഏപ്രിൽ മാസം നടത്തിയ ആറാം സെമസ്റ്റർ സിആർസിബിസിഎസ്എസ് ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ( റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017 & 2018 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂണ്‍ നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ഏപ്രിൽ മാസം നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) (2019 അഡ്മിഷൻ റെഗുലർ, 2018, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ഏപ്രിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247)( 2019 അഡ്മിഷൻ റെഗുലർ, 2018, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂണ്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎ ( മേഴ്സി ചാൻസ് 2010 2011, 2012 അഡ്മിഷൻ )ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിലും വിദ്യാർഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
പരീക്ഷ വിജ്ഞാപനം
എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) (2011 അഡ്മിഷൻ & 2012 അഡ്മിഷൻ സപ്ലിമെന്ററി) ( 2008, 2009 & 2010 അഡ്മിഷൻ മേഴ്സി ചാൻസ്) ജൂണ്‍ 2022 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ
എംബിഎ പ്രവേശന തീയതി നീട്ടി
വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ എംബിഎ (ഫുൾടൈം) കോഴ്സിലേക്കുള്ള 202224 വർഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27നു രാത്രി 10വരെ നീട്ടി. വിശദ വിവരങ്ങൾക്ക് സർവകലാശാല (www.admissions.keralauniversity.ac.in) വെബ്സൈറ്റ് സന്ദർശിക്കുക.
സന്പർക്ക ക്ലാസ്
വിദൂരവിദ്യാഭ്യാസം വിഭാഗത്തിന് പിജി ഒന്നാം സെമസ്റ്റർ 2021 അഡ്മിഷൻ സന്പർക്ക ക്ലാസുകൾ
28ന് ഉണ്ടായിരിക്കുന്നതല്ല. വിശദവിവരം വെബ്സൈറ്റിൽ (www.ideku.net).
പ്രാക്ടിക്കൽ
ഏപ്രിൽ മാസം നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സൂവോളജി (ന്യൂജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 27ന് അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.