ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) ബെയ്സിക് കൗണ്‍സിലിംഗ് ആൻഡ് സൈക്കോതെറാപ്പിയിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. 9746085144, 9074034419.
ബെയ്സിക് കൗണ്‍സലിംഗ് ആൻഡ്് സൈക്കോതെറാപ്പി ഡിപ്ലോമ കോഴ്സ്
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) ബെയ്സിക് കൗണ്‍സിലിംഗ് ആൻഡ് സൈക്കോതെറാപ്പിയിൽ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. 9746924390.
പരീക്ഷകൾ 31 മുതൽ അഞ്ചാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം സിബിസിഎസ് (2019 അഡ്മിഷൻ സ്പെഷൽ സപ്ലിമെന്ററി പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ 31നു ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ് 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, അഡീഷണൽ ഇലക്്ടീവ് വിദ്യാർഥികൾ പ്രൈവറ്റ് രജിസ്ട്രേഷൻ) ബിരുദ പരീക്ഷകൾ 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
പരീക്ഷാ ഫലം 2021 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേണലിസം (സിഎസ്എസ് 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂണ്‍ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.