എംജി സർവകലാശാലയുടെ 2022 വർഷത്തിലെ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. 25 മുതൽ ജൂണ്‍ 10 വരെ https://phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും സമർപ്പിച്ച രേഖകളുടെയും പ്രിന്റ് ഒൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. www.mgu.ac.in
കരാർ നിയമനം എംജി സർവ്വകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്നോളജി (എൻഐപിഎസ്ടി), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ് (ഐഐആർബിഎസ്) എന്നീ അന്തർ സ്കൂൾ പഠനകേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ താത്ക്കാലിക, കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനം നടത്തും. നിയമന കാലാവധി 2022, ജൂണ്‍ 15 മുതൽ 2023, ഏപ്രിൽ 15 വരെ ആയിരിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (എസ്സി, എസ്ടി വിഭാഗത്തിന് 50 ശതമാനം), യുജിസി, സിഎസ്ഐആർ എൻഇടി യോഗ്യതയും. ജെആർഎഫ്, പിഎച്ച്ഡി പേപ്പർ പബ്ലിക്കേഷൻ, പ്രസന്േറഷൻ, അധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 31 ന് വൈകുന്നേരം അഞ്ചിനു മുൻപായി
[email protected]എന്ന ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം. www.mgu.ac.in
മാനേജർ കരാർ നിയമനം എംജി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിൽ (ബിഐഐസി) ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ (ടിബിഐ) മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് താൽകാലിക, കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം യശശരാഴൗ2016@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ 31 വൈകുന്നേരം അഞ്ചിനു മുൻപായി അപേക്ഷിക്കേണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.