സെക്കന്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പരീക്ഷാ രജിസ്ട്രേഷൻ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ജൂൺ ഇരുപത്തൊന്നു മുതലാരംഭിക്കുന്ന സെക്കന്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം) പരീക്ഷ, സെക്കന്റ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് കക ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ, 2022 ജൂലൈ പതിനാലു മുതലാരംഭിക്കുന്ന സെക്കന്റ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് ക ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ എന്നിവക്ക് 2022 മെയ് പതിനേഴു മുതൽ ഇരുപത്തെട്ടു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/ രൂപ ഫൈനോടുകൂടി മെയ് മുപ്പത്തൊന്നു വരേയും, 335/ രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എം ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് ക സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2022 ജൂൺ ആറു മുതലാരംഭിക്കുന്ന എം ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് ക സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം
2022 ഫെബ്രുവരിയിൽ നടത്തിയ തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് ക ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പിക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 മെയ് ഇരുപതിനകം അപേക്ഷിക്കേണ്ടതാണ്.
ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം
2021 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 മെയ് ഇരുപത്തിനാലിനു വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.
ഫൈനൽ ബി എച്ച് എം എസ്സ് ഡിഗ്രി പരീക്ഷാ റീടോട്ടലിങ് ഫലം
2022 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫൈനൽ ബി എച്ച് എം എസ്സ് ഡിഗ്രി (2015 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.