University News
കോ​സ്പാ​ര്‍ ശാ​സ്ത്രസ​മ്മേ​ള​ന​ത്തി​ലേക്ക് കു​സാ​റ്റ് ഗ​വേ​ഷ​ക​ര്‍​ക്ക് ക്ഷ​ണം
ക​​​ള​​​മ​​​ശേ​​​രി: ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും പു​​​തി​​​യ ക​​​ണ്ടു​​​പി​​​ടു​​​ത്ത​​​ങ്ങ​​​ളും അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നും രൂ​​​പം ന​​​ല്‍​കി​​​യ ക​​​മ്മി​​​റ്റി ഓ​​​ണ്‍ സ്‌​​​പെ​​​യ്‌​​​സ് റി​​​സ​​​ര്‍​ച്ചി(​​കോ​​​സ്പാ​​​ര്‍)​​ന്‍റെ 44ാമ​​​ത് ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ ര​​​ണ്ട് ഗ​​​വേ​​​ഷ​​​ക​​​ര്‍​ക്ക് ക്ഷ​​​ണം ല​​​ഭി​​​ച്ചു.

കു​​​സാ​​​റ്റ് അ​​​ന്ത​​​രീ​​​ക്ഷ പ​​​ഠ​​​ന വ​​​കു​​​പ്പി​​​ലെ അ​​​റ്റ്‌​​​മോ​​​സ്ഫ​​​റി​​​ക് കെ​​​മി​​​സ്ട്രി ആ​​​ന്‍റ് ഫി​​​സി​​​ക്‌​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലെ (എ​​​സി​​​പി​​​എ​​​ല്‍) ഗ​​​വേ​​​ഷ​​​ക​​​രാ​​​യ സെ​​​ബാ​​​സ്റ്റി​​​യ​​​ന്‍ ജോ​​​യി, വി​​​ഷ്ണു എം. ​​​വാ​​​ര്യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് ഗ്രീ​​​സി​​​ലെ ഏ​​​ത​​​ന്‍​സി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​രി​​​ല്‍ നി​​​ന്നാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ​​​യോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
More News