University News
സംസ്‌കൃത സര്‍വകലാശാലയില്‍ നടനകലകള്‍ക്ക് 22 വരെ അപേക്ഷിക്കാം
കാ​ല​ടി: ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ എം​എ. ഡാ​ന്‍സ് (മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം) പ്രോ​ഗ്രാ​മു​ക​ള്‍ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. 22ന് ​മു​മ്പ് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ ഫീ​സ് ഓ​ണ്‍ലൈ​നാ​യി അ​ട​യ്ക്കാം. കാ​ല​ടി മു​ഖ്യ ക്യാ​മ്പ​സി​ലെ കൂ​ത്ത​മ്പ​ല​ത്തി​ലാ​ണ് കോ​ഴ്സ്. ദൈ​ര്‍ഘ്യം ര​ണ്ട് വ​ര്‍ഷം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും (എ​ഴു​ത്തു​പ​രീ​ക്ഷ), അ​ഭി​രു​ചി/​പ്രാ​യോ​ഗി​ക പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. ഈ ​സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ബി​രു​ദം നേ​ടി​യ​വ​ര്‍ക്കോ സ​ര്‍വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ക്കു​ന്ന മ​റ്റു സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നും ബി​രു​ദം (10+ 2+ 3 പാ​റ്റേ​ണ്‍) നേ​ടി​യ​വ​ര്‍ക്കോ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് കു​റ​ഞ്ഞ​ത് 40% മാ​ര്‍ക്ക് (എ​സ് സി/​എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 35% മാ​ര്‍ക്ക്) നേ​ടി​യി​രി​ക്ക​ണം.

ഏ​പ്രി​ല്‍ / മെ​യ് മാ​സ​ങ്ങ​ളി​ല്‍ അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ര്‍ ഒാ​ഗ​സ്റ്റി​ന് മു​ന്‍പാ​യി അ​വ​സാ​ന വ​ര്‍ഷ ഡി​ഗ്രി ഗ്രേ​ഡ് ഷീ​റ്റ്, പ്രൊ​വി​ഷ​ണ​ല്‍ ഡി​ഗ്രി സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ww w.ssus.ac.in സ​ന്ദ​ര്‍ശി​ക്കു​ക. ഫോ​ണ്‍: 04842463380.
More News