കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എംഎ (ഡാന്‍സ് മോഹിനിയാട്ടം), എംഎ (ഡാന്‍സ് ഭരതനാട്യം) പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കാലടി മുഖ്യ കാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 22. www.ssus.ac.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കാം.