എംഎസ്ഡബ്ല്യു പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാന്പസുകളിലും മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
സെമസ്റ്റർ ഫീസ് 6500 രൂപ മാത്രമാണ്. സ്കോളർഷിപ് സൗകര്യവും ലഭ്യമാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അംഗീകരിച്ച സർവകലാശാലയിൽനിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് വഴിയായിരിക്കും കോഴ്സിലേക്കുള്ള പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10 ശതമാനം വെയ്റ്റേജ് ലഭിക്കും. പ്രവേശന പരീക്ഷകൾ മേയ് അഞ്ച് മുതൽ 11 വരെ, സർവകലാശാലയുടെ മുഖ്യക്യാന്പസിലും വിവിധ പ്രാദേശിക ക്യാന്പസുകളിലും നടക്കും. മേയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22. പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.