University News
പ​രീ​ക്ഷാ​ഫ​ലം
മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ (195) (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ത്തി​യ ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ് ആ​ന്‍​ഡ് ആ​ർ​ട്ട്ഹി​സ്റ്റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ (ബി​എ​ഫ്എ) (എ​ച്ച്ഐ) (2019 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ഏ​ഴി നും ​ആ​റാം സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (എ​ച്ച്.​ഐ.) (2018 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ഒ​മ്പ​തി​നും ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2022 ഫെ​ബ്രു​വ​രി 21 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ 2015 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ​യും ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​കോം/​ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് സ്റ്റ​ഡി പാ​ർ​ട്ട് മൂ​ന്ന് (സെ​പ്റ്റം​ബ​ർ 2021 സെ​ഷ​ൻ) ഫെ​ബ്രു​വ​രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ ജ​നു​വ​രി 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 1 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 3 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള​ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും 2014 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ഫ്ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

24 ലെ ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ കേ​ര​ള​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു അ​ധ്യാ​പ​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി ജ​നു​വ​രി 24 ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു.