രണ്ടാം വർഷ ബിടെക് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരം
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥികൾക്ക് നിഷും കെഡിസ്കും സംയുക്തമായി നടത്തുന്ന ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (ഐവൈഡബ്ല്യുഡി) എന്ന പ്രോജെക്ടിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈൻ, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നീ മേഖലകളിലാണ് ആറു മാസത്തെ ഇന്റേൺഷിപ്പ് .
ഓൺലൈൻ, ഓഫ്ലൈൻ മോഡിലാണ് ഇന്റേൺഷിപ്പ് . ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ബയോഡാറ്റ, താല്പര്യ പത്രം, ചെയ്ത ജോലികളുടെ സാമ്പിളുകൾ സഹിതം internwi thiywd@gma il.comലേക്ക് അപേക്ഷ അയയ്ക്കാം.