University News
പ​രീ​ക്ഷാ​ഫ​ലം
കണ്ണൂർ സർവകലാശാലയുടെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 10 വ​രെ സ്വീ​ക​രി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ (മേ​യ് 2021) പ​രീ​ക്ഷ​ക​ൾ ഈമാസം മൂ​ന്നാം വാ​രം ന​ട​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​കോം (ഏ​പ്രി​ൽ 2020) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ര​ണ്ടുമു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

തു​റ​ന്ന സം​വാ​ദം 14 ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന നി​മി​ന രാ​മ​ച​ന്ദ്ര​ൻ എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ൻ മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 14 ന് ​രാ​വി​ലെ 10.30 ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തു​മെന്ന് റി​സ​ർ​ച്ച് ഡ​യ​റ​ക്‌ട​ർ അ​റി​യി​ച്ചു. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡോ. ​ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​എ​സ്. ഷി​ജി​ല എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ൻമേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 17 ന് ​രാ​വി​ലെ 10.30ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തു​മെന്ന് റി​സ​ർ​ച്ച് ഡ​യ​റ​ക്‌ട​ർ അ​റി​യി​ച്ചു. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

പ്രോ​ജ​ക്‌ട് റി​പ്പോ​ർ​ട്ട്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​എ ഇം​ഗ്ലീ​ഷ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രോ​ജക്‌ട് റി​പ്പോ​ർ​ട്ട് 24ന​കം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല (താ​വ​ക്ക​ര) വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

പ്രീമാ​രി​റ്റ​ല്‍ കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം

സംസ്ഥാന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ഡോ. ​ജാ​ന​കി അ​മ്മാ​ള്‍ കാ​ന്പ​സി​ല്‍ വി​വാ​ഹ​പൂ​ര്‍​വ കൗ​ണ്‍​സ​ലിം​ഗ് സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. സാ​ബു നി​ര്‍​വ​ഹി​ച്ചു. കാ​ന്പ​സ് ഡ​യ​റ​ക്‌ട​ര്‍ ഡോ. ​അ​നു​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ്‍​മെ​ന്‍റ് പ​ഠ​ന വി​ഭാ​ഗം ഹെ​ഡ് ഇ​ൻ​ചാ​ർ​ജ് അ​നീ​ഷ് കു​മാ​ര്‍, സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ന്‍ എം.​കെ. ഹ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു. ത​ല​ശേ​രി സി​സി​എം​വൈ പ്രി​ന്‍​സി​പ്പ​ൽ ടി.​കെ. മു​നീ​ര്‍, മീ​ര എ​ന്നി​വ​ർ ക്ലാസെടുത്തു.