University News
സംസ്കൃത സർവകലാശാലയിൽ പ്രഫസർ, അസി. പ്രഫസർ നിയമനം
കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സം​സ്കൃ​തം സാ​ഹി​ത്യം, സം​സ്കൃ​തം വേ​ദാ​ന്തം, സം​സ്കൃ​തം ന്യാ​യം, മ​ല​യാ​ളം, ഹി​ന്ദി, ച​രി​ത്രം, ഉ​റു​ദു, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, വാ​സ്തു​വി​ദ്യ, ആ​യു​ർ​വേ​ദ, സൈ​ക്കോ​ള​ജി, തി​യ​റ്റ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ഫ​സ​ർ, അ​സി.​പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്ഥി​ര​നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

38 ഒ​ഴി​വു​ണ്ട്. പ്ര​ഫ​സ​ർ​ക്ക് 1,44,200 രൂ​പ. അ​സി.​പ്ര​ഫ​സ​ർ​ക്ക് 57,700 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ടി​സ്ഥാ​ന​ശ​ന്പ​ളം. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല. അ​സി.​പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് 2021 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്. യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 5000 രൂ​പ​യും എ​സ്‌​സി/​എ​സ്ടി/പി​എ​ച്ച് വി​ഭാ​ഗ​ത്തി​ന് 1250 രൂ​പ​യും അ​സി.​പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 3000 രൂ​പ​യും എ​സ്‌​സി/​എ​സ്ടി/​പി​എ​ച്ച് വി​ഭാ​ഗ​ത്തി​ന് 750 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ​ഫീ​സ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 24. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് കോ​പ്പി ഡി​സം​ബ​ർ 31 മു​ന്പാ​യി ര​ജി​സ്ട്രാ​ർ, ശ്രീ​ശ​ങ്ക​രാ​ചാ​ര്യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സാ​ൻ​സ്ക്രി​റ്റ്, കാ​ല​ടി 683 574 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. www.s sus.ac.in
More News