കോഴ്സ് പുനക്രമീകരിച്ചു
കണ്ണൂർ സർവകലാശാല യുജിസി എച്ച്ആർഡിസിക്ക് 202122 വർഷത്തിൽ യുജിസി അനുവദിച്ച കോഴ്സുകളിൽ കഴിഞ്ഞ അഞ്ചു മുതൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ സർവകലാശാല, കോളജ് അധ്യാപകർക്കുള്ള ഓൺലൈൻ റിഫ്രഷർ കോഴ്സ് ഇൻ ബയോളജിക്കൽ സയൻസ് ഡിസംബർ ഒന്പത് മുതൽ 22 വരെ നടത്തുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. ഈ കോഴ്സിനുള്ള അപേക്ഷകൾ ഡിസംബർ രണ്ടിന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ഓൺലൈൻ ലൈവ് സെഷൻ മുഖേനയാണ് ക്ലാസ് നടത്തുന്നത്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.hrdc.kannuruniversity.ac.in) ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപേക്ഷാഫോമിൽ നൽകിയിരിക്കുന്ന ഇമെയിലിൽ അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രം രജിസ്ട്രേഷൻ ഫീസ് അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീസ് ഒരുകാരണവശാലും തിരികെ നൽകുന്നതല്ല.
ഹാൾ ടിക്കറ്റ്
രണ്ടാം സെമസ്റ്റർ എംഎ (ഇംഗ്ലിഷ് ഒഴികെ), എംഎസ്സി, എംഎസ്ഡബ്ല്യു (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
24ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (20092013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.
ഇന്റേണൽ മാർക്ക്
ഒന്നാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 23, 24 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.