കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജി പഠന വകുപ്പിൽ എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) കോഴ്സിൽ എസ്ഇബിസി, പട്ടിക ജാതി/പട്ടികവർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽസർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോൺ: 04972782790, 9496353817.
എംഎ ഹിന്ദി സീറ്റൊഴിവ്
നീലേശ്വരം പി.കെ. രാജൻ മെമ്മോറിയൽ കാന്പസിലെ ഹിന്ദി പഠനവകുപ്പിൽ എംഎ ഹിന്ദി കോഴ്സിൽ എസ്ഇബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ 23ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 9847859018.
അസിസ്റ്റന്റ് എൻജിനിയർ ഒഴിവ്
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 27ന് വൈകുന്നേരം അഞ്ചിന് മുമ്പായി സർവകലാശാല രജിസ്ട്രാർ മുമ്പാകെ നേരിട്ടോ
[email protected] എന്ന ഈമെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അർഹതപ്പെട്ട മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കും.