എംസിഎ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല തലശേരി പാലയാട് കാമ്പസിലെ ഐടി സെന്ററിൽ ഒന്നാം സെമസ്റ്റർ എംസിഎ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
യോഗ്യരായ ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർഥികൾക്ക് 22ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.