ബിടെക് ക്ലാസുകൾ 22ന്
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച്ച്എംസിടി, ബി ഡെസ് ക്ലാസുകൾ ഓഫ് ലൈനായി 22 ന് ആരംഭിക്കും. ഒന്നാം വർഷ എംടെക്, എം പ്ലാൻ, എം ആർക് ക്ലാസുകൾ 15 ന് തുടങ്ങും.