University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം 2021 ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ (http://admissions.keralauniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചു. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും 27നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ സ​മ​യം ഉ​ണ്ടാ​യി​രി​ക്കും. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ പു​തി​യ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും മാ​റ്റ​ങ്ങ​ൾ വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പ​രീ​ക്ഷാ​ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ), നാ​ലാം വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി​എ​ഫ്എ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും, എം​എ​ഫ്എ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 22 വ​രെ ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 26 മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2021 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

20, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്. സി​ആ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഫെ​ബ്രു​വ​രി 2021 (2013 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ 13607 മൈ​ക്രോ​പ്രൊ​സ​സ​ർ ലാ​ബ്, 13608 സോ​ഫ്റ്റ്വെ​യ​ർ ലാ​ബ്, 13609 സി​സ്റ്റം​സ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ലാ​ബ് എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 26, 25 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ടി.​കെ.​എം. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലിം, മെ​ക്ക​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ 13608 ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25 ന് ​പാ​പ്പ​നം​കോ​ട് എ​സ്.​സി.​ടി. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പെ​ഷ​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ /എം​എ​സ്‌​സി/ എം​കോം ഡി​ഗ്രി സ്പെ​ഷ​ൽ പ​രീ​ക്ഷ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

23 ന് ​ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ​വ​ർ​ക്ക് (ബി.​എ​സ്.​ഡ​ബ്ല്യൂ. 315) പ്രോ​ഗ്രാ​മി​ന്‍റെ വൈ​വാ വോ​സി പ​രീ​ക്ഷ 25 ലെ ​ബാ​ച്ചി​നൊ​പ്പം ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

2021 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 2018 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ മൂ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 & 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ര​ണ്ടു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ അ​ഞ്ചു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2021 ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​പി​എ, ബി​വോ​ക്, ബി​ബി​എ, ബി​സി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യൂ സി​ബി​സി​എ​സ്എ​സ് (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ര​ണ്ടു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ അ​ഞ്ച് വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് 2020 21 അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

2020 21 വ​ർ​ഷ​യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ (ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ൾ ഒ​ഴി​കെ) കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 2020 21 വ​ർ​ഷം വി​വി​ധ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും (ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​ബി​എ/ ബി​ടെ​ക്/ എ​ൽ​എ​ൽ​ബി/ എം​എ/ എം​എ​സ്‌​സി /എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ബി​എ/ എം​എ​ഡ്/ എ​ൽ​എ​ൽ​എം/ എം​എ ജ​ർ​മ​ൻ/ എം​എ റ​ഷ്യ​ൻ/​എം​ടെ​ക്) പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യും, യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് (അ​പേ​ക്ഷ​ഫോം, സ​ർ​വ​ക​ലാ​ശാ​ല മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള നി​യ​മാ​വ​ലി) സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.