പ്രൈവറ്റ് രജിസ്ട്രേഷന് സിബിസിഎസ്എസ്യുജി നവംബര്‍ 2020 റഗുലര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബര്‍ ആറ് വരെയും 170 രൂപ പിഴയോടെ ഒന്‍പത് വരെയും ഫീസടച്ച് 12 വരെയും രജിസ്റ്റര്‍ ചെയ്യാം.
മൂന്നാം സെമസ്റ്റര്‍ എംആര്‍ക്ക് ജനുവരി 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ രണ്ട് വരെയും 170 രൂപ പിഴയോടെ അഞ്ച് വരെയും ഫീസടച്ച് ആറ് വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്സി മൈക്രോബയോളജി, ഹോം സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമറ്റിക്സ്, എംഎ മലയാളം നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എംഎ ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
നാലാം സെമസ്റ്റര്‍ എംഎച്ച്എം ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ മൂന്നിന് തുടങ്ങും.