ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം ഓണ്‍ലൈൻ അപേക്ഷ അവസാന തീയതി 22
ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 22 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള വിവിധ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും 22 ന് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട താണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
സ്പോർട്സ്ക്വാട്ട പ്രവേശനത്തിന് താൽപര്യമുള്ളവർ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രോഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുള്ള കോളജുകളിൽ (സ്പോർട്ട്സ്ക്വാട്ട പ്രവേശനത്തിന് താൽപര്യമുള്ള കോളജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തിരമോ 22 ന് വൈകിട്ട് 3 മണിക്ക് മുൻപായി സമർപ്പിക്കേണ്ട താണ്.
ഓണ്‍ലൈൻ അപേക്ഷ പ്രിന്റൗട്ടിന്റെ പകർപ്പുകൾ ഒന്നും തന്നെ കോളജിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ട . അത് അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കേണ്ട താണ്.