ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം ഓണ്‍ലൈൻ അപേക്ഷ അവസാന തീയതി 22
ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 22 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള വിവിധ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും 22 ന് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട താണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
സ്പോർട്സ്ക്വാട്ട പ്രവേശനത്തിന് താൽപര്യമുള്ളവർ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രോഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുള്ള കോളജുകളിൽ (സ്പോർട്ട്സ്ക്വാട്ട പ്രവേശനത്തിന് താൽപര്യമുള്ള കോളജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തിരമോ 22 ന് വൈകിട്ട് 3 മണിക്ക് മുൻപായി സമർപ്പിക്കേണ്ട താണ്.
ഓണ്‍ലൈൻ അപേക്ഷ പ്രിന്റൗട്ടിന്റെ പകർപ്പുകൾ ഒന്നും തന്നെ കോളജിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ട . അത് അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കേണ്ട താണ്.
കമ്യൂണിറ്റിക്വാട്ട
ആർട്സ് ആന്‍ഡ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള കമ്യൂണിറ്റിക്വാട്ട പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 23 ആണ്.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി, മേഴ്സിചാൻസ് (1984 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ ഒന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പെഷൽ പരീക്ഷ
കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി. പരീക്ഷകൾക്ക് കോവിഡ് പശ്ചാത്തലത്തിൽ എഴുതാൻ സാധിക്കാത്തവർക്കുളള പ്രത്യേക പരീക്ഷ 26 മുതൽ നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രോജക്ട് മൂല്യനിർണയം, വൈവ
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബികോം എൽഎൽബി/ബിബിഎഎൽഎൽബി, സെപ്റ്റംബർ 2021 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവയും നവംബർ 5 മുതൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
സൂക്ഷ്മപരിശോധന
നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി സെക്ഷനിൽ 23 മുതൽ 30 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ട താണ്.
കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി സെക്ഷനിൽ 23 മുതൽ 30 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാഫീസ്
നവംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംപിഎ/എംഎംസിജെ(റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ നവംബർ ഒന്നു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുതുതായി ആരംഭിച്ച പിജി കോഴ്സുകളുടെ രജിസ്ട്രേഷൻ തീയതി പിന്നീട് അറിയിക്കുന്നതാണ്.