കാലിക്കട്ട് സര്‍വകലാശാലാ 2021 അധ്യയന വര്‍ഷത്തെ എംഎഡ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് അഡ്മിഷന് വെബ്സൈറ്റില്‍ (https://admission.uoc.ac.in) ലഭ്യമാണ്. ജനറല്‍ മെറിറ്റിലേക്ക് 28നും സംവരണ വിഭാഗത്തിലേക്ക് 29നും മാനേജ്മെന്റ് സീറ്റുകള്‍, എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി സീറ്റുകള്‍ എന്നിവയിലേക്ക് നവംബര്‍ ഒന്നിനും പ്രവേശനം നടക്കും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അതതു ദിവസങ്ങളില്‍ കാലത്ത് 11ന് മുമ്പായി ഹാജരായി പ്രവേശനം നേടേണ്ടതാണ്. വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടും. ഫോണ്‍ 0494 2407016, 7017.
അസിസ്റ്റന്റ് എൻജിനിയര്‍ നിയമനം എൻജിനിയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എൻജിനിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 12ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങലും വെബ്സൈറ്റില്‍.
അറബിക്ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്സ് ഇസ്ലാമിക് ചെയര്‍ നടത്തുന്ന അറബിക്ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്സിന്റെ അടുത്ത ബാച്ച് ഒക്ടോബര്‍ 30ന് ആരംഭിക്കും. കോഴ്സ് കാലാവധി മൂന്ന് മാസം. താല്പര്യമുള്ളവര് 9847729601, 9746904678 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
പിഎച്ച്ഡി എന്‍ട്രന്‍സ്
2021ലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ നവംബര്‍ 10ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാ ഫലം സിബിസിഎസ്എസ് മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് ഇക്കണോമിക്സ്, എംഎ ഫിലോസഫി നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ രണ്ടുവരെ അപേക്ഷിക്കാം.
സിബിസിഎസ്എസ് മൂന്നാം സെമസ്റ്റര്‍ എംഎസ്സി സൈക്കോളജി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സിസിഎസ്എസ്, എംഎസ്സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, എംഎ ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്‍സിലേഷന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സിബിസിഎസ്എസ് മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം വിത് ജേണലിസം, എംഎസ്സി പോളിമര്‍ കെമിസ്ട്രി, ബയോകെമിസ്ട്രി, അപ്ലൈഡ് സൈക്കോളജി നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി വച്ച നാലാം സെമസ്റ്റര്‍ എംടിഎച്ച്എം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ നവംബര്‍ മൂന്നിന് തുടങ്ങും.
മാറ്റി വെച്ച അഞ്ചാം സെമസ്റ്റര്‍ ബിവോക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 27ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം ഒന്നാം സെമസ്റ്റര്‍ എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.