കാലിക്കട്ട് സർവകലാശാലയുടെ 202122 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിൽ എസ്സിഎസ്ടി സീറ്റൊഴിവുകൾ നികത്താൻ സ്പെഷൽ അലോട്ട്മെന്റ് നടത്തുന്നു. ഈ വിഭാഗക്കാർക്ക് 21 മുതൽ 23നു വൈകീട്ട് നാലുവരെ നിലവിലെ സീറ്റൊഴിവ് അനുസരിച്ച് കോളജ് ഓപ്ഷനുകൾ സ്റ്റുഡന്റ് ലോഗിൻ വഴി മാറ്റി നൽകാം. കോളജുകളിലെ ഒഴിവുകൾ പ്രവേശവിഭാഗത്തിന്റെ വെബ്സൈറ്റിൽ ( admission.uoc.ac.in ) ലഭ്യമാണ്. ഇപ്രകാരം റീ ഓപ്ഷൻ നൽകുവരെയും പുതുതായി രജിസ്റ്റർ ചെയ്തവരെയും മാത്രമേ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കൂ. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിക്കുവർക്ക് നിലവിലെ അഡ്മിഷൻ നഷ്ടമാകും.
പരീക്ഷാ ഫലം അവസാന വർഷ എംഎ ഹിസ്റ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സിസിഎസ്എസ് രണ്ടാം വർഷ എംഎസ്സി എൻവയോൺമെന്റൽ സയൻസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സിസിഎസ്എസ്പിജി രണ്ടാം സെമസ്റ്റർ എംഎസ് സി മൈക്രോബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ബിഎസ്സിഐടി സീറ്റൊഴിവ് കാലിക്കട്ട് സർവകലാശാലാ സിസിഎസ്ഐടി പുതുക്കാട് കേന്ദ്രത്തിൽ ബിഎസ്സി ഐടി കോഴ്സിന് എസ്സി, എസ്ടി, ഒബിഎച്ച്, ഇടിബി, മുസ്ലിം, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുവർ 20ന് ഉച്ചക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0480 2751888.
സിഎച്ച് ചെയർ ഗവേഷണ ഫെലോഷിപ്പ് കാലിക്കട്ട് സർവകലാശാല സിഎച്ച് മുഹമ്മദ് കോയ ചെയർ 'മലയാള മാധ്യമങ്ങളിലെ മുസ്ലിം പ്രതിനിധാനം' ഗവേഷണ പ്രോജക്റ്റിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു മാധ്യമ പഠനത്തിൽ തത്പരരായ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും. സി.എച്ച്. ചെയർ നിയമിക്കുന്ന വിഷയ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിൽ മൂന്ന് മാസത്തിനകം ഗവേഷണ റിപ്പോർട്ട് സമർപ്പിക്കണം. പുളിക്കലകത്ത് അബു ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രോജക്റ്റിൽ നാല്പത്തയ്യായിരം രൂപയാണ് ഫെലോഷിപ്പ് തുക. അപേക്ഷകൾ നവംബർ 10നു മുമ്പായി ഓൺലൈനായി സമർപ്പിക്കണം. ഇമെയിൽ
[email protected] യുജി പുനഃപ്രവേശനം അപേക്ഷ നീട്ടി കാലിക്കട്ട് സർവകലശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ യുജി കോഴ്സുകൾക്ക് 2016, 2017, 2018 വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. 100 രൂപ ഫൈനോടെ 30 വരെ ഓലൈനായി അപേക്ഷിക്കാം. ഫോ 0494 2407356, 7494 www.sdeuoc.ac.in.
കൗണ്ടർ നിയമനം സർവകലാശാലാ പ്രസിൽ ദിവസവേതനാടിസ്ഥാനത്തിൽ കൗണ്ടർ തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയാണ് യോഗ്യത. പ്രായപരിധി 36 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷൻ സിയുസിബിസിഎസ്എ, സ്യുജി ഒന്നാം സെമസ്റ്റർ നവംന്പർ 2020 സപ്ലിമെന്ററി പരീക്ഷക്കും പ്രൈവറ്റ് രജിസ്ട്രേഷൻ സിബിസിഎസ്എസ്യുജി റഗുലർ പരീക്ഷക്കും പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ രണ്ട് വരെയും ഫീസടച്ച് അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഫിലിയേറ്റഡ് കോളജുകളിലെ നവംബർ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ രണ്ട് വരെയും ഫീസടച്ച് മൂന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ റദ്ദാക്കിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്, പാർട്ട് ടൈം ബിടെക് ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷ 20ന് തുടങ്ങും. നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് സഹിതം മുൻനിശ്ചയിച്ച കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം.