2021 ജൂണ്‍ മാസത്തിൽ നടത്തിയ എംഎ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് 2019 21 ബാച്ച് (സി.എസ്എസ് ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടത്തിയ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2013 സ്കീം 2017 അഡ്മിഷൻ വിദ്യാർഥികളുടെ എട്ടാം സെമസ്റ്റർ റെഗുലർ ബി.ടെക് ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎ മലയാളം (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, രണ്ട ാംവർഷ മേഴ്സി ചാൻസ് (1998 സ്കീം ആൻഡ് 2001 സ്കീം) ഡിഗ്രി പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2021 ഓഗസ്റ്റ് മാസം നടത്തിയ പാർട്ട് മൂന്ന് ബികോം അന്വൽ സ്കീം പ്രൈവറ്റ് ആൻഡ് സപ്ലിമെന്ററി ഫൈനൽ ഇയർ ഒണ്‍ലി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ തടഞ്ഞു വെച്ചിരുന്ന 97 വിദ്യാർഥികളുടെ പരീക്ഷാഫലം റിലീസ് ചെയ്തിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികൾക്ക് മാത്രം പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി 22 വരെ അപേക്ഷിക്കാം.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എംഎഡ് (2018 സ്കീം റഗുലർ/ സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 25ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (2019 അഡ്മിഷൻ റെഗുലർ, 2015, 2016, 2017,2018 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി) മെയ് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18ന് അതാത് കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
21ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിബിഎ (അന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ് ,സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കണ്ണമ്മൂല ജോണ്‍ കോക്സ് മെമ്മോറിയൽ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും, കൊല്ലം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ കോളജിലും , ആലപ്പുഴ ജില്ലാ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്ഡി കോളജിലും , പത്തനംതിട്ട ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൽസ് കോളജിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം. വിശദവിവരം വെബ്സൈറ്റിൽ.
പഠനഗവേഷണ വകുപ്പുകളിൽ 2021 അധ്യയന വർഷം പുതിയതായി ആരംഭിക്കുന്ന എംഎസ്സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ നാനോ സയൻസ് പ്രോഗ്രാമിന് 2021 23 ബാച്ച് അഡ്മിഷന് എംഎസ്സി ഫിസിക്സ് (അപ്ലൈഡ് ഇലക്ട്രോണിക്സ് / സ്പേസ് ഫിസിക്സ് / റിന്യുവബിൾ എനർജി) 2021 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളിൽ നിന്നും പ്രവേശനം നടത്തും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 20 നകം ആപ്ലിക്കേഷൻ നന്പർ ഇമെയിൽ വിലാസത്തിൽ ഈ മെയിൽ ചെയ്യണം.
സീറ്റ് ഒഴിവ്
പഠനഗവേഷണ വകുപ്പുകളിൽ എം.കോം ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് പ്രോഗ്രാമിന് 2021 23 ബാച്ച് അഡ്മിഷനു എസ്സി സീറ്റും എൽഎൽഎം, എംസിജെ, എംസ്സി കെമിസ്ട്രി പ്രോഗ്രാമുകൾക്ക് 2021 23 ബാച്ച് അഡ്മിഷനു എസ്ടി സീറ്റും ഒഴിവുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 18 ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം .
സ്പെഷൽ പരീക്ഷ
2021 ജൂണ്‍ മാസം നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം), പത്താം സെമസ്റ്റർ ബിഎ/ ബികോം/ ബിബിഎ ഇന്റഗ്രേറ്റഡ് എൽഎൽബി, നാലാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംകോം പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തു കോവിഡ്19 കാരണം എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ്കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 18 നകം അതാത് പ്രിൻസിപ്പലിന് സമർപ്പിക്കണം.