ഒന്നുമുതൽ നാലുവരെ വർഷ ബിഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ 24ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) (20132017 അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/2011 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/2011നു മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയും ആറാം സെമസ്റ്റർ എൽഎൽബി പഞ്ചവത്സരം (20082010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006നു മുന്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് കോമണ്) പരീക്ഷയും 17ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) 20142017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2012നു മുന്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, എട്ടാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം)20082010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006ന് മുന്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബിവോക് (2018 അഡ്മിഷൻറെഗുലർ പുതിയ സ്കീം) പരീക്ഷകൾ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
ആറാം സെമസ്റ്റർ ബിവോക് (2018 അഡ്മിഷൻറെഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫിസിനു പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം.
തീയതി നീട്ടി
202122 അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആൻഡ് നാചുറോപതിയിൽ ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് 30 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.