എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക്, എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി, നാലാം സെമസ്റ്റർ ബിഎഎസ് എൽപി ഡിഗ്രി, രണ്ടാം വർഷ എംഎഎസ് എൽപി ഡിഗ്രി റെഗുലർ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 14നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
ഒന്നാംവർഷ എംഎഎസ് എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാതിയതി പുനഃക്രമീകരിച്ചു
13ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഫാം ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ, തേർഡ് പ്രഫഷണൽ ബിഫാം ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ, 12ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഫാം ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, 13ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിളുകൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
13നു തുടങ്ങുന്ന അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.