തിരുവനന്തപുരം: കേരള സർവക ലാശാല സെപ്റ്റംബർ 2020 ൽ നടത്തിയ മൂന്നാം വർഷ ബിഎ/അഫ്സൽഉൽഉലാമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈൻ വിദ്യാർഥികൾക്ക് ജൂലൈ രണ്ടുരെയും ഓഫ്ലൈൻ വിദ്യാർഥികൾക്ക് ജൂലൈ 15 വരെയും അപേക്ഷിക്കാം. ഓഫ്ലൈൻ വിദ്യാർഥികളുടെ മാർക്ക്ലിസ്റ്റുകൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയയ്ക്കും. പരാജിതരായ വിദ്യാർഥികൾക്ക് ഏപ്രിൽ 2021 സെഷൻ പരീക്ഷയ്ക്ക് ജൂലൈ ഒന്നു വരെയും 150 രൂപ പിഴയോടെ ജൂലൈ ആറുവരെയും 400 രൂപ പിഴയോടെ ജൂലൈ എട്ടുവരെയും അപേക്ഷിക്കാം.