പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
24ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ പ്രാക്ടിക്കൽ (2019 സ്കീം), 28ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ (2019 സ്കീം) പ്രാക്ടിക്കൽ, രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
നാലാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ എന്നിവ 28 മുതൽ ജൂലൈ ഒൻപതു വരെ നടത്തും.
പരീക്ഷ മാറ്റിവച്ചു
ജൂലൈ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഒാഗസ്റ്റ് നാലിലേക്കു മാറ്റിവച്ചു.
ടൈംടേബിൾ പുനഃക്രമീകരിച്ചു
24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഓഡിയോളജി ഡിഗ്രി റെഗുലർ, ഒന്നാം സെമസ്റ്റർ എം എസ്സ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ, 28ന് ആഭിക്കുന്ന നാലാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം), 28ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016, 2015 & 2010 സ്കീം), 30ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി, ജൂലൈ ഏഴിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, ജൂലൈ 12ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 റെഗുലർ & സപ്ലിമെന്ററി തിയറി, ജൂലൈ 23ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി, ഒാഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി, ഒാഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിളുകൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈം ടേബിൾ
ജൂലൈ എട്ടിന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി, ജൂലൈ എട്ടിന് ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ കേന്ദ്രത്തിൽ
തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 റെഗുലർ & സപ്ലിമെന്ററി പരീക്ഷയ്ക്കു കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പരീക്ഷാകേന്ദ്രമായുള്ള വിദ്യാർത്ഥികൾ കൊല്ലം ഉപാസന കോളജ് ഓഫ് നഴ്സിംഗിൽ പരീക്ഷയ്ക്കു ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
ഒന്നാംവർഷ എംഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓണ്ലൈനായി 25നകം അപേക്ഷിക്കണം.