കണ്ണൂർ സർവകലാശാലയുടെ ഈമാസം 28നും ജൂലൈ ആറിനും യഥാക്രമം ആരംഭിക്കുന്ന നാലും രണ്ടും സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി (റഗുലര്‍/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്, മേയ് 2020) പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
മൂല്യനിര്‍ണയം, പ്രായോഗിക/വാചാ പരീക്ഷ
ആറാം സെമസ്റ്റര്‍ ബിഎസ്സി മാത്തമാറ്റിക്സ് ഡിഗ്രി (സിബിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്2014 മുതല്‍ 2018 വരെയുള്ള അഡ്മിഷന്) ഏപ്രില്‍ 2021 പ്രോജക്ട് മൂല്യനിര്‍ണയം/വാചാ പരീക്ഷ 21 മുതൽ 26 വരെ ഓണ്‍ലൈനായി നടക്കും.
ആറാം സെമസ്റ്റര്‍ ബിഎസ്സി ബയോ ഇന്‍ഫര്‍മാറ്റിക്സ് ഡിഗ്രി (സിബിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്2014 മുതല്‍ 2018 വരെയുള്ള അഡ്മിഷന്) ഏപ്രില്‍ 2021 പ്രോജക്ട് മൂല്യനിര്‍ണയം/വാചാ പരീക്ഷ ഇന്ന് ഓണ്‍ലൈനായി നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത മാസം 12ന് നടത്തും.
ടൈംടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടണം.