University News
പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം
15,16 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്കു പു​റ​ത്തു​ള്ള ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളും, സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്കു​ള്ളി​ൽ ഉ​പ​കേ​ന്ദ്ര​ങ്ങ​ളും അ​നു​വ​ദി​ച്ചു. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്ര​മോ/​ഉ​പ​കേ​ന്ദ്ര​മോ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ന്തം പ്രൊ​ഫൈ​ൽ വ​ഴി ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. നേ​രി​ട്ടോ,ത​പാ​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

15,16 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ഓ​ൺ​ലൈ​ൻ പ്ര​ഭാ​ഷ​ണം

നി​യ​മ വ​കു​പ്പ് , ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്, ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​പ്ര​ഫ. (ഡോ.)​ആ​ർ .വി.​ജി .മേ​നോ​ൻ , പ​രി​സ്ഥി​തി​യും വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തെ പ്പ​റ്റി ഓ​ൺ​ലൈ​നാ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് http://meet.google.com/dzgpzsnvwn എ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ9995715604 ,9497850014.