University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ അ​വ​സാ​ന വ​ർ​ഷ/​സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ പ​രീ​ക്ഷാ സ്ഥി​രം സ​മി​തി​യു​ടെ പ്ര​ത്യേ​ക യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ചീ​ഫ് സൂ​പ്ര​ണ്ട്, അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ യോ​ഗം ചേ​രും. യോ​ഗ തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളും. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ​ർ​വ​ക​ലാ​ശാ​ല വി.​സി മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ.