കേരള സർവകലാശാല തെരഞ്ഞെടുപ്പുകൾ:വോട്ടെണ്ണൽ 24ന്
തിരുവനന്തപുരം: കേരള സർവകലാശാല സ്റ്റുഡന്റ് സിൻഡിക്കേറ്റ് / കെഎയു ജനറൽ കൗൺസിലിലേക്കുള്ള സെനറ്റ് പ്രതിനിധി എന്നീ തെരഞ്ഞെടുപ്പുകളുടെ, വോട്ടെണ്ണൽ 24ന് ഉച്ചകഴിഞ്ഞ് 2.30 ന് സര്‍വകലാശാല സെനറ്റ് ഹാളിൽ സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചു നടത്തും. സ്ഥാനാർഥികൾ അഥവാ ചുമതലപ്പെടുത്തിയ ഓരോ ഏജന്റുമാർ എന്നിവരെ മാത്രമേ ഹാളിൽ പ്രവേശിപ്പിക്കുകയുള്ളു.