വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബർ 2020ൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎച്ച്ആർഎം (മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) മേഴ്സി ചാൻസ് (എസ്ഡിഇ 2008 അഡ്മിഷൻ 2003 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയിൽ നേരിട്ടുള്ള മസ്റ്ററിംഗ് നിർത്തിവച്ചു
കോവിഡ് 19 ന്റെ അതിതീവ്ര വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ, കേരളസർവകലാശാലയിലെ പെൻഷൻകാരുടേയും/ഫാമിലി പെൻഷൻകാരുടേയും സർവകലാശാലയിൽ നേരിട്ട് ഹാജരായുള്ള മസ്റ്ററിംഗ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു.
അറബിക് ടൈപ്പിംഗ്: അപേക്ഷ ക്ഷണിച്ചു
അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നു മാസ അറബിക് ടൈപ്പിംഗ് (മൂന്നാം ബാച്ച് പാർട്ട് ടൈം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഫീസ്: 3000/, അപേക്ഷാ ഫോം കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിൽ/വെബ്സൈറ്റിൽ (www.arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 10. ഫോണ്: 9633812633/0471 2308846