കേരളസർവകലാശാല മേയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ്
ഫിസിക്കൽ എഡ്യൂക്കേഷൻ (എംപിഇ.) (2020 സെമസ്റ്റർ സ്കീം റെഗുലർ), അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എംപിഇ) (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷകൾക്ക് മേയ് അഞ്ചുവരെയും 150 രൂപ പിഴയോടെ മേയ് 10 വരെയും 400 രൂപ പിഴയോടെ മേയ് 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും.