സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിപിഎഡ്/എംപിഎഡ് (റഗുലർ/സപ്ലിമെന്ററിമേയ് 2021) പരീക്ഷൾക്ക് 24വരെ പിഴയില്ലാതെയും 27വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
ബികോം അഡീഷണൽ കോഓപ്പറേഷൻ (സപ്ലിമെന്ററിമാർച്ച് 2021) പരീക്ഷൾക്ക് 28വരെ പിഴയില്ലാതെയും 30വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററിഒക്ടോബർ 2020) പരീക്ഷൾക്ക് 22 മുതൽ 27വരെ പിഴയില്ലാതെയും 28വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം.
രണ്ടാംവർഷ അഫ്സൽഉൽഉലമ (പ്രിലിമിനറി) റഗുലർ/സപ്ലിമെന്ററി (മേയ് 2020) പരീക്ഷൾക്ക് മേയ് മൂന്നുമുതൽ ഏഴുവരെ പിഴയില്ലാതെയും 11വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 15നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംപിഎഡ് (റഗുലർ/സപ്ലിമെന്ററിമേയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 29ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാംവർഷ വിദൂരവിദ്യാഭ്യാസ ബികോം (മാർച്ച് 2020) പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.