സാങ്കേതിക സർവകലാശാല മാറ്റിവച്ച പരീക്ഷ 15ന്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സംയുക്ത വാഹന പണിമുടക്ക് മൂലം മാറ്റിവച്ച പരീക്ഷകൾ 15 ന് നടക്കും. ഏപ്രിൽ ആറിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ അഞ്ചു മുതൽ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.