വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബിഎ പരീക്ഷകൾ 19ന് . ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ (ത്രിവത്സരം), ആഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി (201112 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 16നും, മൂന്നാം സെമസ്റ്റർ (ത്രിവൽസരം), ഏഴാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി (201112 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ 15 നും, അഞ്ചാം സെമസ്റ്റർ (ത്രിവത്സരം), ഒന്പതാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി (201112 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ 30 നും രണ്ടാം സെമസ്റ്റർ (പഞ്ചവത്സര ഇന്റഗ്രേറ്റഡ്) ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷകൾ 24നും, ഏഴാം സെമസ്റ്റർ പഞ്ചവൽസര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി പരീക്ഷകൾ ഏപ്രിൽ 12 മുതലും ഏഴാം സെമസ്റ്റർ ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾ ഏപ്രിൽ എട്ടിനും ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം2017,2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ് , സപ്ലിമെന്ററി ബിബിഎ (വിദൂരവിദ്യാഭ്യാസം2018 അഡ്മിഷൻ) , മൂന്നും നാലും സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ ബിസിഎ (വിദൂരവിദ്യാഭ്യാസം2018 അഡ്മിഷൻ റെഗുലർ,2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിച്ചവർ ഡൗണ്ലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡന്റിറ്റി കാർഡുമായി അതത് പരീക്ഷകേന്ദ്രങ്ങളിൽ എത്തണം.
പരീക്ഷ 16ന്
ഇന്നലെ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ റെഗുലർ , 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 16ന് നടത്തും. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.