ഉപന്യാസ മത്സരം: നൗഷി ഒന്നാമത്
കളമശേരി: കുസാറ്റ് എ.പി.ജെ. അബ്ദുള്‍കലാം ഉപന്യാസ മത്സരത്തില്‍ കാസര്‍ഗോഡ് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനി നൗഷി പുതിയാടത്ത് ഒന്നാം സ്ഥാനം നേടി. കേരളത്തിലെ വിദ്യാലയങ്ങളില്‍ 8ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരുന്നു മത്സരം.
കാട്ടാക്കട ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കൻഡറി സകൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥി അദ്വൈത് എം. പ്രശാന്താണ് രണ്ടാമത്. മൂന്നാം സ്ഥാനം റോഷിത ആര്. നേടി. ഡോ. എപിജെ അബ്ദുള്‍ കലാം ശാസ്ത്രജ്ഞന്, രാഷ്ട്രപതി, മഹാനായ മനുഷ്യസ്നേഹി എന്നതായിരുന്നു മത്സരവിഷയം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000 രുപ, 3000 രൂപ, 2000 രൂപ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മാര്‍ച്ചിൽ സമ്മാനങ്ങള്‍ വിതരണം ചെയ്യും.