പിജി പ്രവേശനം; ഓപ്ഷന് രജിസ്ട്രേഷന് 15 വരെ
ഏകജാലകം വഴി പിജി പ്രവേശനത്തിന് രണ്ടാം ഫൈനല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി 15ന് വൈകുന്നേരം നാലുവരെ ഓപ്ഷന് രജിസ്ട്രേഷന് നടത്താം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവരുള്‍പ്പെടെ എല്ലാവര്‍ക്കുമായാണ് രണ്ടാം ഫൈനല്‍ റാങ്ക് പട്ടിക. അപേക്ഷകന് ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ പുതുതായി ഓപ്ഷനുകള്‍ നല്‍കാം. റാങ്ക് പട്ടികയിലുള്പ്പെടുന്നവര് 16നുതന്നെ കോളേജുമായി ബന്ധപ്പെടണം.
പുതുക്കിയ പരീക്ഷ തീയതി
എട്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎഡ് (2019 അഡ്മിഷന് റെഗുലര്‍/2019ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷ 15ന് നടക്കും.
രണ്ടാം സെമസ്റ്റര്‍ എംഎസ് സിസിഇ ആന്‍ഡ് എന്‍ടി (കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ആൻഡ് നെറ്റ്വര്‍ക്ക് ടെക്നോളജി) അഫിലിയേറ്റഡ് കോളജുകള്‍ 2019 അഡ്മിഷന് റഗുലര്‍ (സിഎസ്എസ്)/20162018 അഡ്മിഷന് സപ്ലിമെന്ററി പരീക്ഷ 17ന് നടക്കും.
നാലാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആൻഡ്് സെമസ്റ്റര്‍ 2018 അഡ്മിഷന് റെഗുലര്‍/20152017 അഡ്മിഷന് സപ്ലിമെന്ററി ദ്വിവത്സരം) കോവിഡ് മൂലം എഴുതാന്‍ കഴിയാതിരുന്നവര്‍ക്കുള്ള പരീക്ഷ 15ന് നടക്കും.
ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എംബിഎ സ്പെഷല്‍ മേഴ്സി ചാന്‍സ് (അദാലത്ത് സ്പെഷല്‍ മേഴ്സി ചാന്‍സ് 2018), നാലാം സെമസ്റ്റര്‍ എംബിഎ (2016 അഡ്മിഷന് സപ്ലിമെന്ററി/2015 അഡ്മിഷന് മേഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് നടക്കും.
രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരം അഫിലിയേറ്റഡ് കോളേജുകള്‍), നാലാം വര്‍ഷ ബിഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷന്), രണ്ടാം സെമസ്റ്റര്‍ എംഎച്ച്ആര്‍എം (പുതിയ സ്കീം 2019 അഡ്മിഷന് റഗുലര്‍/2018 അഡ്മിഷന് സപ്ലിമെന്ററി), (2016, 2017 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്‍ 12ന് നടക്കും.
നാലാം വര്‍ഷ ബിഎസ്സി എംഎല്‍ടി റെഗുലര്‍/സപ്ലിമെന്ററി (2008 അഡ്മിഷന് മുതല്‍) പരീക്ഷ 15ന് നടക്കും.
ഒന്നുമുതല്‍ നാലുവരെ വര്‍ഷ ബിഎസ്സി നഴ്സിംഗ് (20122015 അഡ്മിഷന് സപ്ലിമെന്ററി, 20072009 മേഴ്സി ചാന്‍സ്) പരീക്ഷ മാര്‍ച്ച് 10ന് നടക്കും.
മൂന്നാം സെമസ്റ്റര്‍ എംഎസ്സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (പുതിയ സ്കീം 2018 അഡ്മിഷന് റെഗുലര്‍, 2018ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷ 15ന് നടക്കും.
നാലാം സെമസ്റ്റര്‍ ബിഎ/ബികോം (സിബിസിഎസ് 2018 അഡ്മിഷന് റഗുലര്‍/2017 അഡ്മിഷന് റീഅപ്പിയറന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്) പരീക്ഷ 22ന് നടക്കും.
പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്കീം 2018 അഡ്മിഷന് റെഗുലര്‍/2017 അഡ്മിഷന് റീഅപ്പിയറന്‍സ്) പരീക്ഷയുടെ എന്റര്പ്രെണേറിയല് ലീഡേഴ്സ്, വുമണ്‍ ഇന്‍ ഇന്ത്യന്‍ ഡെമോക്രസി എന്നീ വിഷയങ്ങളുടെ പരീക്ഷ 12ന് നടക്കും. കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
രണ്ടാം സെമസ്റ്റര്‍ ബി വോക് (2018 അഡ്മിഷന് റെഗുലര്‍ പുതിയ സ്കീം) പരീക്ഷയുടെ ബി വോക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മെര്‍ക്കന്‍ഡൈസിംഗ് മെഷിനറി ആൻഡ് എക്വിപ്മെന്റ്, റൈറ്റിംഗ് ആൻഡ് പ്രസന്റേഷന് സ്കില്‍സ് ഇന്‍ ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പരീക്ഷകള്‍ 18, 20 തീയതികളില്‍ നടക്കും.
അപേക്ഷ തീയതി
ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിര്‍ണയത്തിനും വൈവാവോസിക്കും 19 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
2019 ഒക്ടോബറില്‍ നടന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എംഎ സോഷ്യോളജി (പ്രൈവറ്റ്) റെഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിഎസ്ഡബ്ല്യു, ബിടിടിഎം, സിബിസിഎസ് (മോഡല്‍ 3 2018 അഡ്മിഷന് റെഗുലര്‍, 2017 അഡ്മിഷന് റീഅപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിഎസ്ഡബ്ല്യു, ബിടിഎസ് സിബിസിഎസ്എസ് (മോഡല്‍ 3 20132016 അഡ്മിഷന് സപ്ലിമെന്ററി/ബെറ്റര്‍മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ് സി മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് (20132016 അഡ്മിഷന്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്സി മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് (20132016 അഡ്മിഷന്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റില്‍ നടന്ന ഒന്നുമുതല്‍ അഞ്ചുവരെ സെമസ്റ്റര്‍ എംസിഎ സ്പെഷല്‍ മേഴ്സി ചാന്‍സ് (20072010 അഡ്മിഷന്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.