കുസാറ്റ് ഗസ്റ്റ് അധ്യാപക ഒഴിവ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലുള്ള ഒഴിവിലേക്ക് ഈ മാസം 12ന് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും. സ്റ്റാറ്റിസ്റ്റിക്സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. പിഎച്ച്ഡി/നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാർഥികള്‍ 12ന് രാവിലെ 10:30ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഇമെയിൽ: www.cusat.ac.in, ഫോണ്‍: 9447280968.