University News
പരീക്ഷ മാറ്റി
എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.


മൂല്യനിര്‍ണയക്യാമ്പുകള്‍ പ്രവര്‍ത്തിക്കില്ല

വിവിധ സോണുകളിലെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ എട്ട്, ഒന്‍പത് തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റര്‍ ബിഎ/ബികോം. (2019 അഡ്മിഷന്‍ റഗുലര്‍/2017, 2018 റീഅപ്പിയറന്‍സ്), രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ/ബികോം (2017, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ 25 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷഫലം

2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ഇലക്ട്രോണിക്സ് (പിജിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എംഎസ്‌സി ബയോഇന്‍ഫര്‍മാറ്റിക്സ് (പിജിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എംഎസ്‌സി ഇലക്ട്രോണിക്സ് (പിജിസിഎസ്എസ്. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പിഎച്ച്ഡി രജിസ്ട്രേഷന് അപേക്ഷിക്കാം

പിഎച്ച്ഡി രജിസ്ട്രേഷന് (2020 അഡ്മിഷന്‍) അപേക്ഷ ക്ഷണിച്ചു. 2020 നവംബറില്‍ സര്‍വകലാശാല നടത്തിയ പിഎച്ച്ഡി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. വിശദവിവരവും അപേക്ഷ ഫോമും സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in) ലഭിക്കും.