University News
പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം
അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ എം​സി​എ/​എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. അ​ഞ്ചാം സെ​മ​സ്റ്റ​റി​ന് 25 മു​ത​ൽ 27വ​രെ പി​ഴ​യി​ല്ലാ​തെ​യും മാ​ർ​ച്ച് ഒ​ന്നു​വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് മാ​ർ​ച്ച് നാ​ലി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. മൂ​ന്നാം സെ​മ​സ്റ്റ​റി​ന് മാ​ർ​ച്ച് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ പി​ഴ​യി​ല്ലാ​തെ​യും ആ​റു​വ​രെ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് പ​ത്തി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

പാ​ല​യാ​ട് ഡോ. ​ജാ​ന​കി​യ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ/​കെ​മി​സ്ട്രി /ഫി​സി​ക്സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​മാ​ത്ത​മാ​റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം കാ​മ്പ​സി​ലെ ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ 11ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി കെ​മി​സ്ട്രി/​ഫി​സി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ലെ കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ എ​ട്ടി​നു രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

ലാ​ബ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ഈ​ഴ​വ/​തീ​യ്യ/​ബി​ല​വ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഇ​ല​ക്‌​ട്രി​ക്ക​ൽ /റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​സി​എ /കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്ക് ഡി​പ്ലോ​മ എ​ന്നീ അ​ധി​ക​യോ​ഗ്യ​ത​ക​ൾ ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം പ​ത്തി​നു രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ 04972782441.

ടെ​ക്കി​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ഈ​ഴ​വ/​തീ​യ്യ/​ബി​ല​വ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​ഴി​വി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം 12ന് ​രാ​വി​ലെ 11നു​മു​മ്പ് താ​വ​ക്ക​ര ആ​സ്ഥാ​ന​ത്ത് അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 2020 മാ​ർ​ച്ച് മൂ​ന്നാം​വ​ർ​ഷ ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യെ​ഴു​തി​യ മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത (ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ്‌​സി) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ് ഒ​ന്പ​തി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ മാ​ന​ന്ത​വാ​ടി മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫീ​സ​ട​ച്ച ര​സീ​ത് എ​ന്നി​വ ഹാ​ജ​രാ​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.