പഠന വകുപ്പുകൾക്ക് 30 വരെ അവധി
തിരുവനന്തപുരം: കേരളസർവകലാശാല പഠനവകുപ്പുകളിൽ പോസ്റ്റ് ഗ്രാജുവേറ്റ്, എംഫിൽ ക്ലാസുകൾക്ക് ജനുവരി 30 വരെ വൈസ്ചാൻസലർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഓണ്‍ലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ഉത്തരവായിട്ടുണ്ട്. ഗവേഷക വിദ്യാർഥികളും അധ്യാപകരും ഡിപ്പാർട്ട്മെന്റുകളിൽ ഹാജരാകണം.