ടൈംടേബിൾ പ്രസിദ്ധീകരിച്ചു
2021 ഫെബ്രുവരിയിൽ നടത്തുന്ന ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2017 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംടെക് (ഫുൾടൈം/പാർട്ട്ടൈം) മൂന്നാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) (2008 സ്കീം മേഴ്സിചാൻസ്, ജനുവരി 2020) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎ എൽഎൽബി ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 18ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഫെബ്രുവരിയിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഡിഗ്രി (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് ഫെബ്രുവരി രണ്ടുവരെയും 150 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച്വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി എട്ടു വരെയും ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംആർക്ക്/ എംപ്ലാനിംഗ് (2013 സ്കീം സപ്ലിമെന്ററി) ഫെബ്രുവരി 2021 പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 29 വരെയും പിഴയോടെ ഫെബ്രുവരി നാലുവരെയും അപേക്ഷിക്കാം. തീസിസ് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 1. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ റെഗുലർ/20162017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി മൂന്നുവരെയും 400 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച്വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.