നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിംഗ് (20182020 ബാച്ച്) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. 22 വരെയും 525 പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
എഴ്, എട്ട് സെമസ്റ്റർ ബിആർക് (2016 അഡ്മിഷൻ റെഗുലർ/2016നു മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ, ഡിസർറ്റേഷനു 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഎസ്സിക്ക് എസ്ടി വിഭാഗത്തിൽ ഒരൊഴിവുണ്ട്. ക്യാറ്റ് 2020 പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ എസ്സി/എസ്ടി/ഒഇസി വിഭാഗക്കാർ 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം എത്തണം. ഫോണ്‍: 0481 2731043.
വിജ്ഞാപനം പ്രസിദ്ധീകരിച്ചു
സെനറ്റിൽ അനധ്യാപക ജീവനക്കാരുടെ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച സാധുവായ നാമനിർദേശപത്രികകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും.